കനത്തമഴയില്‍ തകര്‍ന്ന വടമുക്ക് പാലത്തിന് സമീപത്തെ റോഡിന്റെ സംരക്ഷണ ഭിത്തി പുനര്‍നിര്‍മിക്കും.

 

മൂവാറ്റുപുഴ: അമ്പലംപടി-വീട്ടൂര്‍ റോഡിലെ  പായിപ്ര ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ വടമുക്ക് പാലത്തിന് സമീപം റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞത് പുനര്‍ നിര്‍മിക്കുന്നതിന് നടപടിയായതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. ഇന്നലെ എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തി. സംരക്ഷണ ഭിത്തി പുനര്‍നിര്‍മിക്കുന്നതിനായി 16 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് പൊതുമരാമത്ത് തയ്യാറാക്കിയിരിക്കുന്നത്.  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ റോഡ് നവീകരണത്തോടൊപ്പം പൂര്‍ത്തിയാക്കുമെന്നും എം.എല്‍.എ പറഞ്ഞു. മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂകഴിഞ്ഞ ശനിയാഴ്ച രാത്രിയിലെ കനത്തമഴയിലാണ് റോഡിന്റെ സംരക്ഷണ ഭിത്ത വന്‍ശബ്ദത്തോടെ തകര്‍ന്നത്. 1982-ല്‍ കരിങ്കല്ല് കൊണ്ട് നിര്‍മിച്ച സംരക്ഷണ ഭിത്തിയുടെ പലഭാഗത്തും കല്ലുകള്‍ ഇളകി അപകടാവസ്ഥയിലായിരുന്നു. അമ്പലംപടി-വീട്ടൂര്‍ റോഡിന്റെ ഭാഗമായ മുളവൂര്‍ പ്രദേശത്ത് റോഡിന്റെ നവീകരണം നടന്ന് വരികയാണ്. റോഡിന്റെ സൈഡ് കോണ്‍ഗ്രീറ്റ് ചെയ്യുന്ന നിര്‍മ്മാണപ്രവര്‍ത്തികളാണ് ഇപ്പോള്‍  നടന്ന്കൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് ശനിയാഴ്ച രാത്രി റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നത്. വടമുക്ക് പാലത്തിന് സമീപം കഴിഞ്ഞ കാലവര്‍ഷത്തിലും ഇതിന് സമീപത്ത് റോഡ് തകര്‍ന്നിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ സംരക്ഷണ ഭിത്തി പുനര്‍ നിര്‍മിച്ചിരുന്നു. എല്‍ദോ എബ്രഹാം എം.എല്‍.എയോടൊപ്പം മുന്‍പഞ്ചായത്ത് മെമ്പര്‍മാരായ യു.പി.വര്‍ക്കി, എം.വി.സുഭാഷ്, നേതാക്കളായ വി.എസ്.മുരളി, പി.വി.ജോയി, രാജു കാരിമറ്റം,പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സമ്പന്ധിച്ചു.

ചിത്രം- വടമുക്ക് പാലത്തിന് സമീപം റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നത് എല്‍ദോ എബ്രഹാം എം.എല്‍.എ സന്ദര്‍ശിക്കുന്നു………….……

Back to top button
error: Content is protected !!