വടകര ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂളിലെ പ്രഥമ എസ്പിസി ബാച്ചിന്‍റെ പാസിംഗ് ഔട്ട് പരേഡ് നടത്തി

കൂത്താട്ടുകുളം: വടകര ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂളിലെ പ്രഥമ എസ്പിസി ബാച്ചിന്‍റെ പാസിംഗ് ഔട്ട് പരേഡ് നടന്നു. അനൂപ് ജേക്കബ് എംഎല്‍എ സല്യൂട്ട് സ്വീകരിച്ചു. പുത്തന്‍കുരിശ് ഡിവൈഎസ്പി ടി.ബി. വിജയന്‍ എസ്പിസി പതാക ഉയര്‍ത്തി. നഗരസഭാധ്യക്ഷ വിജയ ശിവന്‍, സ്ഥിരംസമിതി അധ്യക്ഷ മരിയാ ഗൊരേത്തി, നഗരസഭാംഗം ജിജോ ടി. ബേബി, കൂത്താട്ടുകുളം എസ്‌എച്ച്‌ഒ എം.പി. എബി, സ്കൂള്‍ അസിസ്റ്റന്‍റ് മാനേജര്‍ ഫാ. മാത്യു തയ്യില്‍, സ്കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ മരിയ സെബാസ്റ്റ്യന്‍, എം.കെ. ജയകുമാര്‍, സുനീഷ് കാരിക്കുന്നേല്‍, എം.എന്‍. രാജീവന്‍ എന്നിവര്‍ പങ്കെടുത്തു. 43 കേഡറ്റുകള്‍ പരിശീലനം പൂര്‍ത്തിയാക്കി. പരേഡ് കമാന്‍ഡറായി മഹാലക്ഷ്മി സജീവും സെക്കന്‍ഡ് ഇന്‍ കമാന്‍ഡറായി അഭിനവ് രാജും പരേഡിനെ നയിച്ചു. പരേഡ് നയിച്ച കേഡറ്റുകള്‍, അവരെ പരിശീലിപ്പിച്ച കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിലെ രാജന്‍ കമലാസനന്‍, ബി. ശോഭാ എന്നിവര്‍ക്കുള്ള മെമന്‍റോകളും ചടങ്ങില്‍ വിതരണം ചെയ്തു

Back to top button
error: Content is protected !!