ബാർബർ ബ്യൂട്ടീഷ്യൻ തൊഴിലാളികളെ മുൻഗണനാ വിഭാഗത്തിൽപ്പെടുത്തി വാക്‌സിൻ ലഭ്യമാക്കണം :കെ. എസ്.ബി.എ

 

 

മൂവാറ്റുപുഴ :ബാർബർ ബ്യൂട്ടീഷ്യൻ തൊഴിലാളികളെ മുൻഗണനാ വിഭാഗത്തിൽപ്പെടുത്തി കോവിഡ് 19 വാക്‌സിൻ ലഭ്യമാക്കണമെന്നും,അടിയന്തരമായി സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും കേരളാ സ്റ്റേറ്റ് ബാർബർ- ബ്യൂട്ടീഷ്യൻസ് അസ്സോസിയേഷൻ(കെ. എസ്.ബി.എ.) എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപെട്ടു.ബാർബർ ബ്യൂട്ടീഷ്യൻ മേഖലയിൽ ഉൾപ്പെട്ട തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും രണ്ടാം ഘട്ട കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്.കേരളത്തിലെ പല പഞ്ചായത്തുകളും, നഗരസഭാ പ്രദേശങ്ങളും കണ്ടൈയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടപ്പോൾ ജില്ലയിലെ ഏതാണ്ട് മുഴുവൻ ബാർബർ- ബ്യൂട്ടീഷ്യൻസ് സ്ഥാപനങ്ങളും അടച്ചിടേണ്ടുന്ന സാഹചര്യം ഉണ്ടായി.അതിനു ശേഷം സമ്പൂർണ്ണ ലോക്ക് ഡൗണും,പിന്നീട് ട്രിപ്പിൾ ലോക്ക് ഡൗണും വന്നു. ഈ അവസ്ഥ സംജാതമായിട്ട് ഏതാണ്ട് 40 ദിവസം പിന്നിടുന്നു.എന്നാൽ പല മേഖലകളും തുറന്നു പ്രവർത്തിക്കാൻ ഇളവുകൾ പ്രഖ്യാപിച്ചപ്പോളും ഈ തൊഴിൽ വിഭാഗത്തിനെ ഉൾപ്പെടുത്തിയില്ല എന്നതും അസ്സോസിയേഷൻ ചൂണ്ടികാട്ടുന്നു.സർക്കാരിന്റെ ഭാഗത്തു നിന്നു സഹായം ഉണ്ടാകണമെന്നും തൊഴിലാളികൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും,ശാരീരിക അകലം പാലിക്കാൻ കഴിയാത്ത തൊഴിൽ വിഭാഗം എന്ന നിലയിൽ മുൻഗണനാ വിഭാഗത്തിലുൾപെടുത്തി തൊഴിലാളികൾക്ക് കോവിഡ് 19 വാക്‌സിൻ അടിയന്തരമായി ലഭ്യമാക്കാനുള്ള നടപടിയും സ്വീകരിക്കണമെന്നും,കൂടാതെ ആഴ്ചയിൽ 3 ദിവസം എങ്കിലും മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സമയ ബന്ധിതമായി ഷോപ്പുകൾ പ്രവർത്തിപ്പിക്കാൻ അനുമതി നൽകണമെന്നും കേരളാ സ്റ്റേറ്റ് ബാർബർ- ബ്യൂട്ടീഷ്യൻസ് അസ്സോസിയേഷൻ(കെ. എസ്.ബി.എ.) എറണാകുളം ജില്ലാ കമ്മിറ്റിക്കുവേണ്ടി ജില്ലാ പ്രസിഡന്റ് കെ എൻ അനിൽ ബിശ്വാസ്,സെക്രട്ടറി കെ എ ശശി,ട്രഷറർ എം.ജെ .അനു എന്നിവർ സർക്കാരിനോട് ആവശ്യപ്പെട്ടു.

Back to top button
error: Content is protected !!