സെന്റ് ഫിലോമിനസില്‍ അവധിക്കാല പരിശീലന പരിപാടികള്‍ ആരംഭിച്ചു

പിറവം : അവധിക്കാല പരിശീലന പരിപാടികളുടെ ഭാഗമായി ഇലഞ്ഞി സെന്റ് ഫിലോമിനാസിലെ രണ്ടു നീന്തല്‍ കുളങ്ങളിലും ,ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടിലും, ജിംനേഷ്യത്തിലും പ്രത്യേക പരിശീലനപരിപാടികള്‍ ആരംഭിച്ചു. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഡോജിന്‍ അരഞ്ഞാണിയില്‍ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ.ഡോ. ജോണ്‍ എര്‍ണ്യാ കുളത്തില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ നാഷണല്‍ ട്രെയി നര്‍അലക്സ് പി.ജോയി, സോനാ സുധീഷ് എന്നിവര്‍ പ്രസംഗിച്ചു. ബസേലിയോസ് കോളെജിലെ ഡോ. സെല്‍ വി സേവ്യര്‍ മുഖ്യപ്രഭാഷണം നടത്തി.ബാസ്‌ക്കറ്റ് ബോളിന് കണ്ണൂരില്‍ നിന്നുള്ള ക്ലിന്റ് ജോണിയും ജിമ്മില്‍ എല്‍ ബിന്‍ രാജു , ശ്യാംസുരേന്ദ്രന്‍ എന്നിവരും പരിശീലനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446122869 നമ്പരില്‍ ബന്ധപ്പടുക

 

Back to top button
error: Content is protected !!