എഫ്.എൽ.റ്റി.സികൾക്ക് അടിയന്തിരപ്രാധാന്യം:പി .വി.ശ്രീനിജിൻ..

 

കോലഞ്ചേരി: വിജയാഘോഷങ്ങൾ മാറ്റി വച്ചങ്കിലും തിരക്കുകളുടെ ദിനമായിരുന്നു തിങ്കളാഴ്ച കുന്നത്തുനാട്ടിലെ നിയുക്ത എം.എൽ.എ. പി.വി.ശ്രീനിജിന്. മണ്ഡലത്തിലെ കോവിഡ് എഫ്.എൽ.റ്റി.സി.കളിൽ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തുന്നതിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതിൻ്റെ ഭാഗമായി മണ്ഡലത്തിലെ പൂതൃക്ക, മഴുവന്നൂർ പഞ്ചായത്തുകളിലെ എഫ്.എൽ.റ്റി.സികൾ പ്രവർത്തനമാരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. പൂതൃക്കയിലാരംഭിക്കുന്ന ഡൊമിസിലിയറി കെയർ സെൻ്ററിൻ്റെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി. പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി.വർഗീസ്, വൈസ് പ്രസിഡൻ്റ് സിനി ജോയി, ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ജിംസി മേരി വർഗീസ്, പഞ്ചായത്തംഗം എൻ.വി.കൃഷ്ണൻകുട്ടി, പഞ്ചായത്ത് സെക്രട്ടറി ദീപു ദിവാകരൻ, ആരോഗ്യ വകുപ്പ് ജീവനക്കാരായ കെ.കെ.സജീവ്, നവാസ്, എ.ആർ.രാജേഷ് തുടങ്ങിയവരും സെൻ്ററിൽ എത്തി. ഇതിന് ശേഷം പുത്തൻകുരിശ് പഞ്ചായത്തിലെ എഫ്.എൽ.റ്റി.സി. പ്രവർത്തിക്കുന്ന ബി.ടി.സി. സ്കൂളിലെത്തിയ അദ്ദേഹം സൗകര്യങ്ങൾ വിലയിരുത്തി. പഞ്ചായത്ത് പ്രസിഡൻ്റ് അടക്കമുള്ള ജനപ്രതിനിധികളും കൂടെയുണ്ടായി. ഇതിന് ശേഷം എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി ഓഫീസിലെത്തിയ അദ്ദേഹം നേതാക്കളായ സി.ബി.ദേവദർശനൻ, കെ.എസ്.അരുൺകുമാർ, സി.കെ.വർഗീസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
(സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി )

Back to top button
error: Content is protected !!