ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ സ്‌കൂള്‍ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി

കല്ലൂര്‍ക്കാട്: ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ സ്‌കൂള്‍ ക്ലബ്ബുകളുടെയും ഉദ്ഘാടനം ആയവന സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തി. കല്ലൂര്‍ക്കാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എ.സി മനു ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ.മാത്യു മുണ്ടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ആയവന സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
യോഗത്തില്‍ എല്‍ പി സ്‌കൂള്‍ പ്രധാന അധ്യാപിക ദീപ ജോര്‍ജ്,വിനു ജോര്‍ജ്, സജി പേയ്ക്കല്‍, ബാദി അല്‍ സമാന്‍ അനസ്, പ്രധാനാധ്യാപിക ഷീജ മാത്യു, വിദ്യാരംഗം ഉപജില്ല കോ-ഓര്‍ഡിനേറ്റര്‍ പി.എസ് രാജി എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!