ഉന്നകുപ്പയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് താഴ്ചയിലേക്ക് പതിച്ചു: വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

മൂവാറ്റുപുഴ: എംസി റോഡിലെ ഉന്നകുപ്പയില്‍ വാഹനാപകടം. ഇന്ന് രാവിലെ പത്തരയോടെ ലോറിയും,ബൈക്കും, കാറും തമ്മില്‍ കൂട്ടിയിച്ചാണ് അപകടമുണ്ടായത്. മൂവാറ്റുപുഴ ഭാഗത്തേയ്ക്ക് വന്ന ലോറി നിയന്ത്രണം വിട്ട് കൂത്താട്ടുകുളം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കിലും,തുടര്‍ന്ന് കാറിലും ഇടിക്കുകയായിരുന്നു. ഉന്നക്കുപ്പയില്‍ വെച്ച് നിയന്ത്രണം നഷ്ടപെട്ട ലോറി ബൈക്കിലിടിച്ച ശേഷം വൈദ്യുതി പോസ്റ്റ് ഇടിച്ചുതകര്‍ത്ത് കാറുമായി കൂട്ടിയിടിച്ചു താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. കാറില്‍ കുട്ടികളടക്കം ആറ് യാത്രക്കാരയിരുന്നു ഉണ്ടായിരുന്നത്. എയര്‍പോര്‍ട്ടില്‍ നിന്ന് തിരുവല്ലയ്ക്കുപോകുകയായിരുന്ന തിരുവല്ല സ്വദേശിയുടെ കാറാണ് അപകടത്തില്‍ പെട്ടത്. ലോറി ഡ്രൈവറേയും ബൈക്ക്,കാര്‍ യാത്രക്കാരെയും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ല.പോലീസും,അഗ്‌നിശമനസേനയും സ്ഥലത്തെത്തിയിരുന്നു.

Back to top button
error: Content is protected !!