ഉന്നക്കുപ്പയിൽ വീണ്ടും അപകടം. യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു.

 

മൂവാറ്റുപുഴ:കൂത്താട്ടുകുളം-മൂവാറ്റുപുഴ എംസി റോഡ് ഉന്നക്കുപ്പയിൽ വീണ്ടും കാറുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയോടെയാണ് ഉന്നക്കുപ്പയിൽ അപകടമുണ്ടായത്. മൂവാറ്റുപുഴ ഭാഗത്തുനിന്നും വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന മറ്റൊരു കാർ ഇടിച്ചുതെറിപ്പിച്ചു സമീപത്തെ മതിയിൽ തട്ടി നിന്നു. ഇടിയുടെ ആഘാതത്തിൽ എതിരെവന്ന കാർ റോഡിൽ കിടന്നു കറങ്ങുകയും ശേഷം സമീപത്തേക്ക് തെന്നിമാറി നിൽക്കുകയായിരുന്നു. അപകടത്തിൽ ആർക്കും ഗുരുതരപരിക്ക് ഇല്ല. നിസ്സാര പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങനാശ്ശേരിയിൽ നിന്ന് എയർപോർട്ടിലേക്ക് പോവുകയായിരുന്നവരുടെ കാറിലേക്കാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറിയത്.

ഉന്നക്കുപ്പവളവിൽ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ ആരോപിച്ചു. ഇന്നലെ ഉന്നകുപ്പക്ക് സമീപത്തുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശിയായ യുവാവ് മരിച്ചിരുന്നു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയായ ഷുഹൈബ് ഖാലിദ് (19) ആണ് മരിച്ചത്.

Back to top button
error: Content is protected !!