കേരളത്തിലെ 9 പൊലീസുകാർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പോലീസ് മെഡൽ

തിരുവനന്തപുരം: 2023 ലെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് 9 പോലീസ് ഉദ്യോഗസ്ഥര്‍ മെഡലിന് അര്‍ഹരായി.അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പോലീസ് മെഡലുകളാണ് പ്രഖ്യാപിച്ചത്. കേരളത്തില്‍ നിന്ന് ഒമ്പത് പോലീസുകാര്‍ക്ക് അംഗീകാരം വഭിച്ചു.എസ് പി മാരായ വൈഭവ് സക്‌സസേന, ഡി ശില്‍പ, ആര്‍ ഇളങ്കോ, അഡീഷണല്‍ എസ് പി സുല്‍ഫിക്കര്‍ എം.കെ, എസ്‌ഐ കെ.സാജന്‍, എസിപി പി.രാജ് കുമാര്‍, ദിനില്‍.ജെ.കെ എന്നിവര്‍ക്കും സിഐമാരായ കെ.ആര്‍ ബിജു ,പി ഹരിലാല്‍ എന്നിവര്‍ക്കാണ് അംഗീകാരം. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ആര്‍. ഇളങ്കോയ്ക്കും വൈഭവ് സക്‌സേനയ്ക്കും അവാര്‍ഡ് കിട്ടിയത്. മനോരമക്കൊലകേസിലെ പ്രതിയെ പിടികൂടിയതിനാണ് ഹരിലാലിന് അംഗീകാരം, കൊല്ലം വിസ്മയ കേസിലെ അന്വേഷണത്തിന് രാജ് കുമാറിനും കെ ആര്‍ ബിജുവിന് നൂറനാട് ഇര്‍ഷാദ് വധക്കേസിലെ അന്വേഷണത്തിനും അംഗീകാരം കിട്ടി.ശില്‍പയ്ക്കും സുള്‍ഫിക്കറിനും മാറനെല്ലൂരില്‍ അമ്മയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസിലെ അന്വേഷണ മികവിനാണ് പുരസ്‌ക്കാരം. കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിലാണ് ജെ.ദിനിലിന് മെഡല്‍ ലഭിച്ചത്.

 

Back to top button
error: Content is protected !!