പുന്നമറ്റം എംഇഎസ് എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വിതരണം ചെയ്തു.

മൂവാറ്റുപുഴ: പുന്നമറ്റം എംഇഎസ് എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വിതരണം ചെയ്തു. സ്‌കൂള്‍ സെക്രട്ടറി റ്റി.എം. അബദുള്‍ റഹിമാന്‍ യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അന്‍സാര്‍ ടി.എ അധ്യക്ഷത വഹിച്ചു. 82 വിദ്യാര്‍ത്ഥികള്‍ക്കാണ് യൂണിഫോം നല്‍കിയത്. അധ്യാപകരായ അനുഗ്രേസി ജോര്‍ജ്ജ്, ഷെറീന സി.എസ്,ബിലാല്‍ എ.എം,നസിയ ഷറീഫ് എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!