കോതമംഗലംക്രൈംനാട്ടിന്‍പുറം ലൈവ്
വ്യാജമദ്യവുമായി മധ്യവയസ്‌കന്‍ എക്‌സൈസ് പിടിയില്‍

കോതമംഗലം : വ്യാജമദ്യവുമായി വടാട്ടുപാറയില്‍ മധ്യവയസ്‌കന്‍ എക്‌സൈസ് പിടിയില്‍. വട്ടുപാറ തുണ്ടത്തില്‍ ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിന് സമീപം എക്‌സൈസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. ബൈക്കില്‍ വില്‍പനടത്തുന്നതിനായി കൊണ്ടുവന്ന 20 കുപ്പി മദ്യവുമായി വടാട്ടുപാറയില്‍ ഇടപ്പുളവന്‍ ബിജു ആന്റണി(50)യാണ് എക്‌സൈസിന്റെ പിടിയിലായത്. മദ്യം ചെറിയ കുപ്പികളിലാക്കി കൂടിയ വിലക്ക് വില്‍പ്പന നടത്തുന്നയാളാണ് ബിജുവെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. അറസ്റ്റുചെയ്ത പ്രതിയെ റിമാന്റ് ചെയ്തു. കുട്ടമ്പുഴ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടറും സംഘവും നടത്തിയ പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. മധു, പ്രിവന്റീവ് ഓഫീസര്‍മാരായ അജി അഗസ്റ്റ്യന്‍, ടി. അജയകുമാര്‍, സിഇഒ, ബിജു എംവി എന്നിവര്‍ പങ്കെടുത്തു.