എൻ്റെ ഗ്രാമം ജനകീയ സന്നദ്ധ കൂട്ടായ്മയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ചിലൂടെ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

കോതമംഗലം :എൻ്റെ ഗ്രാമം ജനകീയ സന്നദ്ധ കൂട്ടായ്മയുടെ നേതൃത്വത്തിൽ കവളങ്ങാട് പഞ്ചായത്തിലെ നേര്യമംഗലം പ്രദേശത്ത് നിർദ്ദനരായ കുട്ടികൾക്ക് പഠനസാമഗ്രികൾ വിതരണം ചെയ്തു. ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുകക്ക് സ്മാർട്ട് ഫോൺ, നോട്ട് ബുക്കുകൾ,ഉൾപ്പെടെയുള്ള പഠനോപകരണങ്ങളാണ് 250 ഓളം വരുന്ന കുട്ടികൾക്ക് വിതരണം നടത്തിയത്.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിൻസിയ ബിജു വിതരണ ഉദ്ഘാടനം ചെയ്തു.ജനകീയ കൂട്ടായ്മയുടെ പ്രവർത്തകരായ സി.കെ.രാജൻ,
പി.കെ.എൽദോസ്, ജോയി അറക്കക്കുടി, കെ.എം.ഷെമീർ, പ്രിൻസി.ഷാജി, സ്നേഹ ബിജു എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!