അണ്ടര്‍ 16 കേരള ക്രിക്കറ്റ് ടീമില്‍ ഇടം നേടി എം. എ. ക്രിക്കറ്റ് അക്കാദമിയിലെ രണ്ടു താരങ്ങള്‍

കോതമംഗലം : അണ്ടര്‍ -16 കേരള ക്രിക്കറ്റ് ടീമിലേക്ക് കോതമംഗലം മാര്‍ അത്തനേഷ്യസ് ക്രിക്കറ്റ് അക്കാദമിയില്‍ നിന്ന് ശിവഹരി സഞ്ജീവ്, കെവിന്‍ നോബി പോള്‍ എന്നീ രണ്ടു കുട്ടി താരങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു.ശിവഹരി 9 മത്സരങ്ങളില്‍ നിന്നായി 22 വിക്കറ്റും, കെവിന്‍ നോബി പോള്‍ 8 മത്സരങ്ങളില്‍ നിന്നായി 19 വിക്കറ്റുമാണ് ഡിസ്ട്രിക്ട്, സോണ്‍ ലെവല്‍ മത്സരങ്ങളില്‍ സ്വന്തമാക്കിയത്. ഈ മികച്ച പ്രകടനമാണ് ഇരുവരെയും സംസ്ഥാന ക്രിക്കറ്റ് ടീമിലേക്കുള്ള സ്ഥാനം ഉറപ്പിച്ചത്. ഒഡിഷയില്‍ ഡിസംബര്‍ 1 മുതല്‍ 24 വരെ നടക്കുന്ന വിജയ് മെര്‍ച്ചന്റ് ട്രോഫിയില്‍ പങ്കെടുക്കുന്ന കേരള ടീമിലാണ് ഇവര്‍ കളിക്കുന്നത്.
ശിവഹരി പെരുമ്പാവൂര്‍ അമൃത വിദ്യാലയത്തിലെയും, കെവിന്‍ കോതമംഗലം വിമലഗിരി പബ്ലിക് സ്‌കൂളിലെയും വിദ്യാര്‍ത്ഥിയാണ്. എം എ ക്രിക്കറ്റ് അക്കാദമിയിലെ ക്രിക്കറ്റ് പരിശീലകരായ മനു വി എം, മനോജ് കെ എക്‌സ്, അശോക് മേനോന്‍ ഇവരുടെ കീഴിലാണ് ഈ താരങ്ങള്‍ പരിശീലനം നേടുന്നത്. ഷാനവാസ് വഹീദ് ആണ് ഫിറ്റ്‌നസ് ട്രൈനര്‍. മൂന്ന് വര്‍ഷത്തോളമായി ഇവര്‍ എം. എ അക്കാദമിയില്‍ പരിശീലനം നടത്തി വരുന്നു.

 

 

Back to top button
error: Content is protected !!