നബിദിന റാലിക്കിടയിലേക്ക് പോത്ത് വിരണ്ടോടി;സ്ത്രീക്കും, കുട്ടികള്‍ക്കും പരിക്ക്.

മൂവാറ്റുപുഴ: നബിദിന റാലിയിലേക്ക് വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തില്‍ സ്ത്രീക്കും, കുട്ടികള്‍ക്കും പരിക്ക്. ചെറുവട്ടൂര്‍ കോട്ട പീടിക നൂറുല്‍ ഇസ്ലാം മദ്രസ നബിദിന റാലിയിലേക്കാണ് പോത്ത് വിരണ്ടോടിയെത്തിയത്. റാലിയില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമിടയിലേയ്ക്ക് എത്തിയ പോത്തിന്റെ ആക്രമണത്തില്‍ ഒരു സ്ത്രീക്ക് ഗുരുതരമായും, മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് നിസ്സാരമായും പരിക്കേറ്റു. അക്രമാസക്തമായുള്ള പോത്തിന്റെ വരവോടെ വിദ്യാര്‍ത്ഥികളടക്കം റാലിയില്‍ പങ്കെടുക്കാനെത്തിയവര്‍ ചിതറിയോടി. സംഭവത്തെ തുടര്‍ന്ന് സമീപ പ്രദേശങ്ങളിലെ മുഴുവന്‍ മദ്രസകളും നബിദിന റാലി ഒഴിവാക്കി.