മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ്. മാറാടി മണ്ഡലം കമ്മറ്റി സത്യാഗ്രഹം നടത്തി.

മൂവാറ്റുപുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ്.
മാറാടി മണ്ഡലം കമ്മറ്റി സത്യാഗ്രഹം നടത്തി. സ്വർണ്ണ കള്ളക്കടത്തു കേസിലെ മുഖ്യപ്രതിയായ മുഖ്യമന്ത്രിയുടെ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി യു.ഡി.എഫ്. നടത്തുന്ന സമരത്തിന്റെ ഭാഗമായി നടത്തിയ സത്യാഗ്രഹം യു.ഡി.എഫ്. ചെയർമാൻ സാബു ജോൺ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ടോമി പാലമല, ബ്ലോക്ക് സെക്രട്ടറി സജി ടി. ജേക്കബ് , പഞ്ചായത്ത് അംഗം സാജു കുന്നപ്പിള്ളി, എന്നിവർ പ്രസംഗിച്ചു.
പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സമരം നടത്തിയത്.

Back to top button
error: Content is protected !!