ഇടുക്കി ജില്ലയില്‍ ഇന്ന്‌ യു.ഡി.എഫ് ഹര്‍ത്താല്‍

തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഇന്ന്‌  യു.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയൈണ് ഹര്‍ത്താല്‍. ഭൂനിയമങ്ങള്‍ കാലോചിതമായി ഭേദഗതി ചെയ്യുക, കേരളത്തില്‍ സീറോ ബഫര്‍സോണ്‍ എന്ന യു.ഡി.എഫ് തീരുമാനം പുനഃസ്ഥാപിക്കുക, കെട്ടിട നിര്‍മ്മാണ നിരോധന ഉത്തരവുകള്‍ പിന്‍വലിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇടതുപക്ഷ സര്‍ക്കാരിന്റെ ജനവഞ്ചനയ്‌ക്കെതിരെയുള്ള താക്കീതായിരിക്കും ഹര്‍ത്താലെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കണ്‍വീനര്‍ പ്രൊഫ. എം.ജെ. ജേക്കബ് എന്നിവര്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടകര്‍, വിവാഹം, പാല്‍ വിതരണം, പത്രം എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Back to top button
error: Content is protected !!