യു.ഡി.എഫ് സാരഥി വി.പി.സജീന്ദ്രൻ ഐരാപുരം മണ്ഡലത്തിൽ പര്യടനം നടത്തി

സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി

 

മൂവാറ്റുപുഴ : കുന്നത്തുനാട് യു.ഡി.എഫ്. സാരഥി വി.പി.സജീന്ദ്രൻ ഐരാപുരം മണ്ഡലത്തിൽ പര്യടനം നടത്തി.ഇന്ന് രാവിലെ 7 മണിയോടെ ബ്ലാന്തേവർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പര്യടന പരിപാടി കിളികുളം, കമൃത, പാതാളപ്പറമ്പ്, ഐരാപുരം കോളജ് ജംഗ്ഷൻ, കുഴൂർ, കുന്നുക്കുരുടി എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് മണ്ണൂരിൽ അവസാനിച്ചു. ബ്ലാന്തേവർ ക്ഷേത്രം, കുന്നക്കുരുടി യാക്കോബായ പള്ളി കുന്നക്കുരുടി ഓർത്തഡോക്സ് പള്ളി, കുഴൂർ ഭഗവതി ക്ഷേത്രം, മണ്ണൂർ യാക്കോബായ പള്ളി, കുന്നക്കുരുടി മലങ്കര കത്തോലിക പളളി, എൻ.എസ്. എസ് കരയോഗം എന്നിവിടങ്ങളിൽ സ്ഥാനാർത്ഥി സന്ദർശനങ്ങൾ നടത്തി. മണ്ഡലം പ്രസിഡൻ്റ് കെ.വി. എൽദോ, കെ.ത്യാഗരാജൻ, എം.ടി. ജോയി, എ.വി. ജോയി, സുജാത ശശി, ലതാ സോമൻ, അമ്മുക്കുട്ടി സുദർശനൻ, വി.ശശിധരൻ നായർ, പി.ജി അനിൽകുമാർ, മുഹമ്മദ് ഇക്ബാൽ, ജേക്കബ് .പി.ജോൺ തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

Back to top button
error: Content is protected !!