വില്ലേജ് ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണ സംഘടിപ്പിച്ച് യുഡിഎഫ് ആരക്കുഴ മണ്ഡലം കമ്മിറ്റി

ആരക്കുഴ : യുഡിഎഫ് ആരക്കുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണ സമരം സംഘടിപ്പിച്ചു. കണ്ണങ്ങാടിയില്‍ ആരംഭിക്കാനിരുന്ന കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ് നിര്‍മ്മാണം നിര്‍ത്തിവച്ചതില്‍ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിച്ചത്. യുഡിഎഫ് മൂവാറ്റുപുഴ നിയോജകമണ്ഡലം ചെയര്‍മാന്‍ അഡ്വ.കെഎം സലീം സമരം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ആരക്കുഴ മണ്ഡലം ചെയര്‍മാന്‍ പോള്‍ ലൂയിസ് പാലമൂട്ടില്‍ അധ്യക്ഷത വഹിച്ചു ജില്ല പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ ചെലവില്‍ കര്‍ഷകരുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ വിപണനം നടത്തുന്നതിനാണ് പദ്ധതി ആരംഭിച്ചത്. കണ്ണങ്ങാടിയിലെ പഞ്ചായത്ത് സ്ഥലത്തുണ്ടായിരുന്ന ചിറ നേരത്തേ പഞ്ചായത്ത് സ്റ്റേഡിയമാക്കി മാറ്റിയിരുന്നു. സ്റ്റേഡിയത്തിന്റെ വശങ്ങളിലുള്ള കെട്ടിടത്തില്‍ വനിതാ വിപണന കേന്ദ്രമുള്‍പ്പെടെ പ്രവര്‍ത്തിക്കുന്നുമുണ്ട്. എന്നാല്‍ വിശദീകരണം പോലും നല്‍കാതെയാണ് റവന്യൂ വകുപ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധന ഉത്തരവ് നല്‍കിയത്. ഈ മാസം നിര്‍മ്മാണം പൂര്‍ത്തിയാക്കാനാവാതെ 15 ലക്ഷം രൂപ നഷ്ടമാകുമെന്ന അവസ്ഥയാണുണ്ടായിരിക്കുന്നതെന്നും യുഡിഎഫ് മണ്ഡലം കമ്മറ്റി ആരോപിച്ചു. . ആരക്കുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു പൊതൂര്‍, മഞ്ഞള്ളൂര്‍ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജോര്‍ജ് മാത്യു, കോരത്തിങ്കല്‍ ബ്ലോക്ക് സെക്രട്ടറി ഷാജി പുളിക്കത്തടം, പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യു, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലസിത മോഹനന്‍, മണ്ഡലം ഭാരവാഹി എബ്രഹാം പാലക്കല്‍ എന്നിവര്‍പ്രസംഗിച്ചു.

 

Back to top button
error: Content is protected !!