പ്രകടനപത്രികയിലേക്ക് നിർദ്ദേശങ്ങൾ കൈമാറി

 

മൂവാറ്റുപുഴ: പ്രകടനപത്രികയിലേക്ക് മൂവാറ്റുപുഴയുടെ ജനകീയ ശബ്ദം അലി നിർദ്ദേശങ്ങൾ കൈമാറി. മൂവാറ്റുപുഴയുടെ ഓരോ നാടിന്റെ വികസനത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾ അദ്ദേഹം മുന്നോട്ടു വച്ചിട്ടുണ്ട്. പ്രധാനമായും ഇദ്ദേഹത്തിന്റെ വീട് ഉൾപ്പെടുന്ന കോർമല പ്രദേശം നേരിടുന്ന മണ്ണിടിച്ചിൽ ഭീഷണിയെക്കുറിച്ചാണ് പരാമർശിക്കുന്നത്. നിരവധി തവണ പ്രക്ഷോഭങ്ങൾ ഉണ്ടായെങ്കിലും അധികൃതർ നിസ്സംഗതയാണ് കാണിക്കുന്നത്. ഒരിക്കൽ വലിയൊരു ദുരന്തത്തിൽ നിന്നും പ്രദേശവാസികൾ രക്ഷപ്പെട്ടുവെങ്കിലും ഭീതിയുടെ വക്കിലാണ് ഇവിടെയുള്ളവർ. ഇതിനൊരു ശാശ്വത പരിഹാരം കാണേണ്ടത് വളരെ അത്യാവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാധനക്കാരുടെ ശബ്ദമായ ഇദ്ദേഹം നൽകിയ നിർദ്ദേശങ്ങൾ മൂവാറ്റുപുഴയിലെ ഓരോ ജനങ്ങളുടെയും നിർദ്ദേശങ്ങളായി കണക്കാക്കി അവ പാലിക്കപ്പെടുമെന്ന് ഉറപ്പ്‌ നൽകുന്നു.

Back to top button
error: Content is protected !!