രാഷ്ട്രീയം

യൂ ഡി എഫ് പ്രകടന പത്രികയിലേക്ക് സെൻട്രൽ ജുമാ മസ്ജിദ് ഭാരവാഹികൾ നിർദ്ദേശങ്ങൾ നൽകി.

 

മൂവാറ്റുപുഴ: യു .ഡി.എഫ്. ന്റെ ജനഹിത പ്രകടന പത്രികയിലേക്ക് സെൻട്രൽ മഹല്ല് ജമാ – അത്ത് നിർദ്ദേശങ്ങൾ കൈമാറി.ജമാ -അത്ത് പ്രസിഡന്റ് അബ്ദുൽ സലാമിൽ നിന്നും യു ഡി എഫ് ഭാരവാഹികൾ നിർദ്ദേശങ്ങൾ ഏറ്റുവാങ്ങി. കാവുങ്കര ഭാഗത്തെ ട്രാഫിക് പ്രശ്നങ്ങൾ മുതൽ മാർക്കറ്റ് ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥയും മാലിന്യ പ്രശ്നങ്ങളും വരെ അവരുടെ നിർദ്ദേശങ്ങളിൽ ഉൾക്കൊള്ളുന്നു. വിജയകരമായി മുന്നേറുന്ന ജനഹിത പ്രകടനപത്രികയിലേക്ക് സാധാരണ ജനങ്ങൾ മുതൽ പൗരപ്രമുഖരും സംഘടനകളും വരെ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നുണ്ട്.
സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളിൽ എന്നും ഇടപെടുന്ന, അവർക്ക് തണലായി മാറുന്ന നിർദ്ദേശങ്ങൾ പൂർണമായും ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കുമെന്ന് യു.ഡി.എഫ്. ഉറപ്പ്‌ നൽകുന്നു.

Back to top button
error: Content is protected !!
Close