വർണ്ണക്കടലായി യു.ഡി.എഫ് പദയാത്രകൾ. ലാസ്റ്റ് ലാപ്പ് പ്രചാരണങ്ങൾക്ക് തയ്യാറായി ബൂത്ത് കമ്മിറ്റകൾ…

സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി

 

കോലഞ്ചേരി: കുന്നത്തുനാട് യു.ഡി.എഫ് സാരഥി വി.പി.സജീന്ദ്രൻ്റെ പ്രചരണാർത്ഥം ഇന്നലെ പുത്തൻകുരിശ്, കോലഞ്ചേരി, കിഴക്കമ്പലം തുടങ്ങിയ സ്ഥലങ്ങളിൽ പദയാത്രകൾ സംഘടിപ്പിച്ചു.വൈകിട്ട് 4.00 മണിക്ക് പുത്തൻകുരിശിലും, 5ന് കോലഞ്ചേരിയിലും, 6 മണിക്ക് കിഴക്കമ്പലത്തുമാണ് പദയാത്രകൾ സംഘടിപ്പിച്ചത്. നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത പദയാത്രകൾ അക്ഷരാർത്ഥത്തിൽ തെരുവീഥികളെ വർണ്ണക്കടലാക്കി.ആവേശക്കൊടുമുടിയിലെത്തിച്ച പദയാത്രയിൽ യു.ഡി.എഫ് മുദ്രാവാക്യങ്ങൾ ആർത്തിരമ്പി.
ഇതിനിടെ അവസാന ലാപ്പ് ഓട്ടത്തിനായി മണ്ഡലത്തിലെ ബൂത്ത് കമ്മറ്റികൾ തയ്യാറായിയെന്ന് യു.ഡി.എഫ് നേതാക്കന്മാർ അവകാശപ്പെട്ടു. മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലെ 181 ബൂത്തുകളിലെ നിശ്ബദ പ്രചരങ്ങളിൽ ഇനി മുഴുകുമെന്നും യു.ഡി.എഫ് വിജയം സുനിശ്ചിതമാക്കുമെന്നും യു.ഡി.എഫ് ചെയർമാൻ സി.പി
ജോയി പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ശേഷം കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ എല്ലാ മണ്ഡല കേന്ദ്രങ്ങളിലൂടെയും സ്ഥാനാർത്ഥിയുടെ മിന്നൽ പര്യടനങ്ങൾ ഉണ്ടാകും.

 

Back to top button
error: Content is protected !!