രാഷ്ട്രീയം

യു.ഡി.എഫ്. മാറാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനപ്രധിനിധികൾക്ക് സ്വീകരണം നൽകി.

മൂവാറ്റുപുഴ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ്. ന്റെ ജനപ്രധിനിധികൾക്ക് മാറാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. മാറാടി മണ്ണത്തൂർ കവലയിൽ നിന്നും സ്വീകരണ ജാഥ ആരംഭിച്ചു. വജ്ര ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു ജോൺ അധ്യക്ഷത വഹിച്ചു. എം.പി. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം നിർവ്വഹിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ അഡ്വ. ജെയ്സൻ ജോസഫ്, ഡോ.മാത്യു കുഴൽനാടൻ, മുൻ എം.പി. ഫ്രാൻസിസ് ജോർജ്, മുൻ എം.എൽ.എ. ജോണി നെല്ലൂർ, കെ.പി.സി.സി. സെക്രട്ടറി കെ.എം. സലിം, എ. മുഹമ്മദ് ബഷീർ, ജോയി മാളിയേക്കൽ, കെ.എം. പരീത്, മുഹമ്മദ് പനക്കൻ, വി.ജി. ഏലിയാസ്, സി.സി. ചങ്ങാലിമറ്റം, വിജയിച്ച ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ല പഞ്ചായത്ത് മെമ്പർ ഷാന്റി അബ്രഹാം, മൂവാറ്റുപുഴ നഗരസഭാ ചെയർമാൻ പി.പി. എൽദോസ്, വൈസ് ചെയർപേഴ്സൻ സിനി ബിജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ, പഞ്ചായത്ത്‌ അംഗം രമാ രാമകൃഷ്ണൻ, മാറാടി പഞ്ചായത്ത് പ്രസിഡന്റ്
ഒ.പി. ബേബി, വൈസ് പ്രസിഡന്റ് ബിന്ദു ജോർജ്, പഞ്ചായത്ത്‌ അംഗങ്ങളായ പി.പി. ജോളി, അജി സാജു, ജിബി മണ്ണത്തൂകാരൻ, ജിഷ ജിജോ, ജെയ്സ് ജോണ്, ബിജു കുരിയാക്കോസ്, മുനിസിപ്പൽ കൗൺസിലർമാരായ ജിനു മടെക്കൻ, ജിബി കുരിയാക്കോസ് എന്നിവർക്കാണ് സ്വീകരണം ഒരിക്കയത്. യോഗത്തിൽ യു.ഡി.എഫ്. മണ്ഡലം സെക്രട്ടറി മൻസൂർ പാലിയംപറമ്പിൽ സ്വാഗതവും ടോമി പാലമല നന്ദിയും പറഞ്ഞു.

Back to top button
error: Content is protected !!
Close