പൈങ്ങോട്ടൂര്‍ പഞ്ചായത്തിൽ യുഡിഎഫ് വിശ്വാസ്യത തകര്‍ന്നു- സിപിഐ എം

 

 

പോത്താനിക്കാട് : പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ യുഡിഎഫ് വിശ്വാസ്യത പൂർണ്ണമായും തകര്‍ന്നുവെന്നും ജനങ്ങള്‍ യുഡിഎഫിനെ തള്ളിക്കളഞ്ഞുവെന്നും സിപിഐഎം കവളങ്ങാട് ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ് പറഞ്ഞു. ഡീന്‍ കുര്യാക്കോസ് എംപിയുടെയും,മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെയും വീടിരിക്കുന്ന പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമായത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു . നേരത്തെ യുഡിഎഫ് സ്വതന്ത്ര അംഗവും യുഡിഎഫ് ഭരണസമിതിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന നിസാര്‍ മുഹമ്മദ് തല്‍സ്ഥാനം രാജിവെക്കുകയും എല്‍ഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പ്രധാന യോഗങ്ങളില്‍ പോലും പഞ്ചായത്ത് പ്രതിനിധികള്‍ പങ്കെടുക്കാത്ത സാഹചര്യമാണുണ്ടായിരുന്നത്. പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതി, ടെണ്ടര്‍ നടപടിയിലെത്തിയ പൈങ്ങോട്ടൂര്‍ കുടിവെള്ള പദ്ധതി, നിര്‍മാണമാരംഭിച്ച പൊതു ശ്മശാനത്തിന്റെ നടപടി തുടരുന്നതിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും പ്രസിഡന്റ് എന്ന നിലയില്‍ സിസി ജെയ്സണ്‍ പരാജയമായിരുന്നുവെന്ന് ഷാജി മുഹമ്മദ് പറഞ്ഞു.

 

ഫോട്ടോ….പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം പൈങ്ങോട്ടൂര്‍ പഞ്ചായത്തിനുമുന്നില്‍ ഷാജി മുഹമ്മദ് സംസാരിക്കുന്നു

Back to top button
error: Content is protected !!