ഇടുക്കി ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ :ഭാരത് ബന്ദിൽ നിന്നും കേരളത്തെ ഒഴിവാക്കി

 

തൊടുപുഴ: 1964ലെ ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യാത്തതിലും നിര്‍മാണനിരോധനം ജില്ലയില്‍ മുഴുവന്‍ ബാധകമാക്കിയതിലും പ്രതിഷേധിച്ച്‌ യു.ഡി.എഫ് ഇന്ന് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഇടുക്കിയില്‍ ഹര്‍ത്താല്‍ ആചരിക്കും.

ഇടുക്കിയിലെ എല്ലാ പ്രമുഖ കേന്ദ്രങ്ങളിലും വിവാദ ഉത്തരവുകളുടെ പകര്‍പ്പുകള്‍ കത്തിച്ച്‌ ഇന്നലെ ഹര്‍ത്താല്‍ വിളംബരം ചെയ്തിരുന്നു. ഇന്ന് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും.

വിവാഹം, മരണം മുതലായ അടിയന്തര ചടങ്ങുകളും വിവിധ തീര്‍ഥാടനങ്ങളും ഉത്സവങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് യു.ഡി.എഫ് ജില്ലാ നേതൃത്വം അറിയിച്ചു.പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു സമരം ചെയ്യുന്ന കര്‍ഷക സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഇന്ന് ഭാരത്  ബന്ദ് എന്നാല്‍, തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തെ ഒഴിവാക്കിയിട്ടുണ്ട്.

ബന്ദ് വിജയിപ്പിക്കണമെന്നു സംയുക്ത കിസാന്‍ മോര്‍ച്ച ജനങ്ങളോട് അഭ്യര്‍ഥിച്ചു. രാവിലെ ആറു മുതല്‍ െവെകിട്ട് ആറു വരെയാണു ബന്ദ്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ റോഡ്, റെയില്‍ ഗതാഗതം തടസപ്പെടുമെന്നാണു സൂചന.

Back to top button
error: Content is protected !!