സംസ്ഥാന ബജറ്റിൽ കോതമംഗലം നിയോജകമണ്ഡലത്തിന് ഇക്കുറിയും കടലാസ് പദ്ധതികള്‍: യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം

കോതമംഗലം: സംസ്ഥാന ബജറ്റിൽ കോതമംഗലം നിയോജകമണ്ഡലത്തിന് ഇക്കുറിയും കടലാസ് പദ്ധതികളാണെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം.
കഴിഞ്ഞ ബജറ്റിൽ 220 കോടി രൂപയുടെ കടലാസ് പദ്ധതികളാണ് പ്രഖ്യാപിച്ചത്. നടന്നത് 3.78 കോടി രൂപയുടെ റോഡ് അറ്റകുറ്റപ്പണി മാത്രമാണ്. ഇക്കുറി 272 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
കോതമംഗലം – പെരുമ്പൻകുത്ത് റോഡ്(കുട്ടമ്പുഴ മുതൽ പൂയംകുട്ടി വരെ) – 12 കോടി, ഇഞ്ചത്തൊട്ടി പാലം – 20 കോടി,പുതുപ്പാടി – ഇരുമലപ്പടി റോഡ് – 10 കോടി, ഇലവുംപറമ്പ് – നാടുകാണി റോഡ് – ആലുംമാവ് – കുരൂർ റോഡ് – 15 കോടി, സൊസൈറ്റി പടി – കനാൽ പാലം – മേതലപ്പടി – പാഴൂർമോളം – കോട്ടച്ചിറ റോഡ് – 4 കോടി, എസ് എൻ ഡി പി കവല – കുഞ്ഞിത്തൊമ്മൻ വഴി നെല്ലിമറ്റം – അറക്കക്കുടി കവല – പെരുമണ്ണൂർ കൊണ്ടിമറ്റം റോഡ് – 16 കോടി, നേര്യമംഗലം – ഇഞ്ചത്തൊട്ടി റോഡ് – 10 കോടി, വടാശ്ശേരി – തോളേലി – ഉപ്പുകണ്ടം – ചേലക്കാപ്പള്ളി റോഡ് – 5 കോടി, മലയോര ഹൈവേ – 35 കോടി, ചാത്തമറ്റം – ഊരംകുഴി റോഡ്(പല്ലാരിമംഗലം – കുടമുണ്ട) – 4 കോടി, ബ്ലാവന പാലം – മണികണ്ഠൻചാൽ പാലം – 24 കോടി, ബംഗ്ലാ കടവ് പാലം – 18 കോടി, ചെറുവട്ടൂർ – അടിവാട്ട് പാലം – 4 കോടി, പുലിമല പാലം – 2 കോടി, ഊന്നുകൽ – വെങ്ങല്ലൂർ റോഡ്(ഊന്നുകൽ – ചാത്തമറ്റം) – 5 കോടി ഇതെല്ലാം കഴിഞ്ഞ ബജറ്റിലും അംഗീകാരം ലഭിച്ചതായി എംഎൽഎ അറിയിച്ചിരുന്നു.
ഇതിൽ മുടക്കം കൂടാതെ 6 ബജറ്റുകളിലും ഇടംപിടിച്ച പദ്ധതി എന്ന റെക്കോർഡ് ബ്ലാവന പാലത്തിനുണ്ട്. കോതമംഗലം മുൻസിപ്പൽ ടൗൺ ഹാളിന് 60 കോടി നീക്കിവെച്ചതായി പറയുന്നുണ്ടെങ്കിലും ടോക്കൺ അഡ്വാൻസ് മാത്രമാണ് ബജറ്റിൽ വക കൊളളിച്ചിട്ടുള്ളത്.
ഫലത്തിൽ അഞ്ചു കോടി രൂപയുടെ റോഡ് അറ്റകുറ്റപ്പണി അല്ലാതെ മറ്റൊന്നും ഈ ബജറ്റിൽ ഇല്ലെന്ന് ഷിബു തെക്കുംപുറം ചൂണ്ടിക്കാണിച്ചു.

Back to top button
error: Content is protected !!