യു ഡി എഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടന്റെ തെരഞ്ഞെടുപ്പ് പര്യടനം മുളവൂരിൽ….

 

മൂവാറ്റുപുഴ: യു ഡി എഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുളവൂരിൽ പ്രകടനവും പൊതുസമ്മേളനവും നടന്നു. പി.ഒ.ജംഗ്ഷനിൽ ചേർന്ന പൊതുസമ്മേളനത്തിൽ മണ്ഡലം യു ഡി എഫ് ചെയർമാൻ ജലാൽസ്രാമ്പിക്കൽ അദ്ധ്യക്ഷനായി.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് കെ.എം.അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സിയാദ് ഇടുക്കി, മുഖ്യ പ്രഭാഷണം നടത്തി.എം.എം. സീതി, സിബി ജോർജ്, കെ.എം. പരീത്, എം.എസ് അലി,പി.എം.അസീസ്, പി.പി. മൈതീൻ
ഒ.എം.സുബൈർ, കെ.എച്ച് സിദ്ധീക്ക്, മക്കാർ മണിക്യം, കെ.കെ.അഷറഫ്, എം എം മജീദ്, ഫൈസൽ വടക്കനേത്ത് , ടി എം ഹാഷിം, ഖാലിദ് വാരിക്കാട്ട്,ആരിഫ് അമീർ അലി, അലി മോൻ ഇലഞ്ഞായിൽ, തുടങ്ങിയവർ പ്രസംഗിച്ചു.

ഫോട്ടോ :

മുളവൂർ കശുവണ്ടി ഫാക്ടറിയിലെത്തി വോട്ട് അഭ്യർഥിക്കുന്നു

Back to top button
error: Content is protected !!