ഭവന സന്ദർശനത്തിനിടെ യു.ഡി.എഫ്. സ്ഥാനാർത്ഥിക്ക് പരിക്ക്.

 

മൂവാറ്റുപുഴ: ഭവന സന്ദർശനത്തിനിടെ തെന്നി വീണ്
യു.ഡി.എഫ്. സ്ഥാനാർത്ഥിക്ക് പരിക്കേറ്റു. പായിപ്ര ഗ്രാമപഞ്ചായത്ത് തൃക്കളത്തൂർ 21 ആം വർഡ് യു.ഡി.എഫ്. സ്ഥാനാർഥി സുകന്യ അനീഷ് ആണ് തൃക്കളത്തൂർ പെരിയാർവാലി കനാൽ ബണ്ട് റോഡിനോട് ചേർന്നുള്ള വീട്ടിൽ
തെന്നി വീണ് കാൽപ്പാദത്തിന് ഒടിവ് സംഭവിച്ചത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കാൽപാദത്തിന് ഒടിവുണ്ടെന്ന് ഡോക്ടർ പറഞ്ഞത്. ഒരു മാസത്തെ റസ്റ്റാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. അതിനാൽ ഇനി ഇലക്ഷൻ സമയത്തെ ഭവന സന്ദർശനം നടക്കില്ല എന്ന അവസ്ഥയിലാണ് സ്ഥാനാർഥി. എങ്കിലും ജനങ്ങൾ തന്റെ സാഹചര്യം മനസിലാക്കി കൂടെ നിൽക്കുമെന്ന് സുകന്യ പറഞ്ഞു. സുകന്യയ്ക്ക് വിശ്രമമാണെങ്കിലും ശക്തമായ പ്രചരണവും ഭവന സന്ദർശനവും നടത്തി യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാക്കുമെന്ന് 21 ആം വാർഡ് ഇലക്ഷൻ കമ്മറ്റി രക്ഷാധികാരി എൽദോ വർഗീസ് അറിയിച്ചു.

Back to top button
error: Content is protected !!