ടിപ്പര്‍ ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്.

 

വാഴക്കുളം :ടിപ്പര്‍ ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്.തൊടുപുഴ-മൂവാറ്റുപുഴ പാതയിൽ ഇടയ്ക്കാട്ട്കയറ്റത്തിന് സമീപം ഇന്ന്(തിങ്കൾ )വൈകുന്നേരം ആറോടെയായിരുന്നു അപകടം.അപകടത്തിൽ കാർ യാത്രക്കാരായ മുതലക്കോടം പഴയരിക്കല്‍ എബിന്‍ ജോണ്‍ (26), കാവുംപുറത്ത് പ്രിന്‍സ് പീറ്റര്‍ (32) എന്നിവര്‍ക്കാണ് പരുക്കേറ്റത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. ഇതേതുടർന്ന് മൂവാറ്റുപുഴ റൂട്ടില്‍ ഏറെ നേരം ഗതാഗതവും തടസപ്പെട്ടു. പരുക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Back to top button
error: Content is protected !!