രണ്ട് വയസുകാരൻ കളിക്കുന്നതിനിടെ കിണറ്റിൽ വീണ് മരിച്ചു.

 

മൂവാറ്റുപുഴ:രണ്ട് വയസുകാരൻ കളിക്കുന്നതിനിടെ കിണറ്റിൽ വീണ് മരിച്ചു.മൂവാറ്റുപുഴ ഈസ്റ്റ് വാഴപ്പിള്ളി പുതുശ്ശേരിയിൽ സിജോയുടെ മകൻ ഏബൽ (2)-ണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മകനെ കാണാതായതോടെ അന്വേഷിച്ചപ്പോൾ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ചനിലയിൽ കാണുകയായിരുന്നു.ചുറ്റുമതിൽ ഉള്ള കിണറായിരുന്നെങ്കിലും വീട്ടുമുറ്റത്ത് നിന്നും അല്പം താഴ്ന്ന നിരപ്പിലായിരുന്നു.തുടർന്ന് അയൽവാസികളും  ,വീട്ടുകാരും ചേർന്ന് കുട്ടിയെ എടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

മാതാവ്:സോണിയ
സഹോദരൻ:ജോയൽ

Leave a Reply

Back to top button
error: Content is protected !!