ഇരുചക്ര വാഹന മോഷ്ടാക്കള്‍ പോലീസ് പിടിയില്‍

കോലഞ്ചേരി: ഇരുചക്ര വാഹന മോഷ്ടാക്കള്‍ പോലീസ് പിടിയില്‍. തൃശൂര്‍ ഓട്ടുപാറ എടക്കാട് മേപ്പുരക്കല്‍ അഭിജിത്ത് (19 ), പത്തനംതിട്ട കലഞ്ഞൂര്‍ സന്ധ്യാ ഭവനില്‍ വിഷ്ണു (22 ), പ്രായപൂര്‍ത്തിയാകാത്തയാള്‍ ഒരാള്‍ എന്നിവരെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെയാണ് കേസിനാസ്പതമായ സംഭവം. സ്വകാര്യ സ്ഥാപനത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് മോട്ടോര്‍ സൈക്കിളുകളാണ് പ്രതികള്‍ മോഷ്ടിച്ചത്. അഭിജിത്തിന് ഒറ്റപ്പാലം, എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനുകളില്‍ ബൈക്ക് മോഷണ കേസുകള്‍ ഉണ്ട്. പെരുമ്പാവൂര്‍ എ.എസ്. പി മോഹിത് റാവത്തിന്റെ നേതൃത്വത്തില്‍ കുന്നത്തുനാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി.പി സുധീഷ് , എസ്.ഐ എന്‍.കെ ജേക്കബ് എ.എസ്.ഐ മാരായ എം.ജി സജീവ്, പി.എസ് കുര്യാക്കോസ് , സീനിയര്‍ സി പി ഒ വര്‍ഗീസ് ടി വേണാട്ട് , സി.പി.ഒ മാരായ ഒ.എസ്. ബിബിന്‍ രാജ്, മിഥുന്‍ മോഹന്‍, ജോഷി മാത്യു, എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

 

Back to top button
error: Content is protected !!