ഇ​രു​ച​ക്ര വാ​ഹ​ന മോ​ഷ്ടാ​വ് പി​ടി​യി​ൽ

കൂത്താട്ടുകുളം: ഇരുചക്ര വാഹന മോഷ്ടാവ് പിടിയില്‍. പിറവം പാഴൂര്‍ പോഴിമല കോളനിയില്‍ ജിതീഷ് (ജിത്തു- 24 ) നെയാണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്. കൂത്താട്ടുകുളം മാര്‍ക്കറ്റിന് സമീപം പാര്‍ക്ക് ചെയ്ത ബൈക്കാണ് ഇയാള്‍ മോഷ്ടിച്ചത്. ഏഴിന് വൈകിട്ട് എട്ടോടെയാണ് സംഭവം. പിറവം പാഴൂര്‍ ശിവക്ഷേത്രത്തിലെ കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ചതായും, അഞ്ചല്‍പ്പെട്ടി ഭാഗത്തുള്ള ഒരാളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതായും ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിട്ടുണ്ട്. പത്തോളം കേസിലെ പ്രതിയാണ് ജിതീഷ്. എസ്‌ഐ പി. ശിവപ്രസാദ്, എഎസ്‌ഐ കെ.വി. മനോജ്, സീനിയര്‍ സിപിഒമാരായ കെ.സി. ഷിബിന്‍, പി.കെ. സന്തോഷ് തുടങ്ങിയ ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്.

Back to top button
error: Content is protected !!