മൂവാറ്റുപുഴയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാക്കള്‍ എക്‌സൈസ് പിടിയില്‍

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാക്കള്‍ എക്‌സൈസ് പിടിയില്‍. നഗരത്തില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 8കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. മൂടവുര്‍ ആര്യങ്കാലയില്‍ ആബിദ് ഇബ്രാഹിം(49), ബംഗാള്‍ സ്വദേശി രോഹിത് മണ്ഡല്‍(18) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. മൂവാറ്റുപുഴ മാര്‍ക്കറ്റ് റോഡില്‍ രോഹിത് മണ്ഡല്‍ നടത്തുന്ന കടയില്‍ നിന്ന് 6 കിലോയും, ബിഓസി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ആബിദിന്റെ മൈനര്‍ ബേക്കറിയില്‍ നിന്ന് 2 കിലോ പുകയില ഉല്‍പ്പന്നങ്ങളുമാണ് എക്‌സൈസ് പിടിച്ചെടുത്തത്. രഹസ്യവില്‍പ്പന നടത്തുന്നുവെന്ന് ലഭിച്ച വിവരത്തെ തുടര്‍ന്ന് എക്‌സൈസ് ഷാഡോ സംഘം നടത്തിയ പരിശോധനയില്‍ 10000 രൂപ വിലമതിക്കുന്ന വസ്തുക്കള്‍ പിടികൂടുകയായിരുന്നു. ബംഗാള്‍ സ്വദേശി രോഹിത് മണ്ഡലിനെ നേരത്തെയും സാമനമായ കേസ്സില്‍ എക്‌സൈസ് പിടികൂടിയിരുന്നു. വില്‍പ്പനക്കാരായ പ്രതികളില്‍ നിന്ന് പിഴയീടാക്കുവനും രണ്ട് കടകളുടെയും ലൈസന്‍സ് റദ്ദ് ചെയ്ത് മേല്‍നടപടികള്‍ സ്വീകരിക്കുവാനും മുനിസിപ്പല്‍ സെക്രട്ടറിക്ക് എക്‌സൈസ് സംഘം കത്ത് നല്‍കി. എക്സൈസ് ഇന്‍സെപ്ടക്ടര്‍ സുനില്‍ ആന്റോയുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ അജയകുമാര്‍ കെഎസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റസാഖ് കെ.എ, ഷെബീര്‍ എംഎം, ലിബു പിബി, വനിത സി.ഇ.ഒ നൈനി മോഹന്‍, ഡ്രൈവര്‍ റെജി എന്നിവരാണ് പരിശോധന നടത്തിയത്.

Back to top button
error: Content is protected !!