നിയന്ത്രണം വിട്ട കാർ ബൈക്കുകൾ ഇടിച്ചുതെറിപ്പിച്ചു.രണ്ട് പേർക്ക് പരിക്ക്

 

 

 

 

മൂവാറ്റുപുഴ :നിയന്ത്രണം വിട്ട കാർ ബൈക്കുകൾ ഇടിച്ചുതെറിപ്പിച്ചു.രണ്ട് പേർക്ക് പരിക്ക്.മൂവാറ്റുപുഴ കാവുങ്കര മാർക്കറ്റിന് സമീപം പള്ളിക്കവലയിൽ ഇന്നലെ രാത്രി ഏഴോടെയായിരുന്നു അപകടം. ചേർത്തല സ്വദേശികൾ സഞ്ചരിച്ച കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളെ ഇടിച്ചിട്ട് നിർത്താതെ പോവുകയായിരുന്നുവെന്നും ഇവർ മദ്യപിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു.തുടർന്ന് നാട്ടുകാർ ഇവരെ പിടികൂടി പോലീസിൽ ഏല്പിച്ചു.സംഭവത്തിൽ രണ്ട് പേർക്കാണ് പരിക്കേറ്റത്.പരിക്ക് ഗുരുതരമല്ല.

Back to top button
error: Content is protected !!