ടിപ്പർ ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്.

 

 

മൂവാറ്റുപുഴ: ടിപ്പർ ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. മീങ്കുന്നം കരുംകുറ്റിപ്പുറത്ത് വിപിൻ തോമസ്( 23) കല്ലോലിക്കൽ ലിജോ ജോർജ് (23) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടരയോടെ 130 ജംഗ്ഷനിലായിരുന്നു അപകടം.എംസി റോഡിൽ നിന്ന് തിരിഞ്ഞ് പിറവം റോഡിലേക്ക് കയറിയ ടിപ്പർ ലോറി വട്ടം തിരിക്കുന്നതിനിടെ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും നാട്ടുകാരും സമീപത്തെ ഓട്ടോ തൊഴിലാളികളും ചേർന്ന് മൂവാറ്റുപുഴ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇരുവരെയും കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് മാറ്റി.ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അറിയുന്നു.

Back to top button
error: Content is protected !!