ക്രൈം

കുട്ടികളുടെ അശ്ലീയ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചു:- രണ്ട് പേരുടെ ഫോണും മറ്റ് ഉപകരണങ്ങളും പിടികൂടി.

മൂവാറ്റുപുഴ:കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും കാണുകയും,പ്രചരിപ്പിക്കുകയും ചെയ്ത രണ്ട് പേരുടെ വീട്ടിൽ റെയ്ഡ്……..സൈബർ പോലീസിന്റെ നിരീക്ഷണത്തിൽ നിരന്തരമായി പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വീഡിയോയും ,ചിത്രങ്ങളും കാണുകയും ,പ്രചരിപ്പിക്കുകയും ചെയ്ത വെള്ളൂർക്കുന്നം തൃക്ക ,പേഴയ്ക്കാപ്പിള്ളി സ്വദേശികളുടെ വീട്ടിലാണ് പരിശോധന നടത്തിയത്.പ്രാഥമിക പരീശോധനയിൽ ഫോണിൽ നിന്നും ഒന്നും കണ്ടെത്താനായിലെങ്കിലും ,വിശദ പരിശോനകൾക്കും, കുട്ടികളുടെയും മറ്റും വീഡിയോ ഇവർ ചിത്രീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനുമായി ഫോറെൻസിക് ലാബിലേക്ക് അയച്ചു.ഇതിന്റെ പരിശോധന ഫലത്തിൽ കുറ്റം തെളിഞ്ഞാൽ , ഉടൻ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കും.ഇതിൽ ഒരാൾ മുപ്പതുകാരനും,മറ്റേയത് സ്ത്രീയുമാണ്.ഈ സ്ത്രീയുടെ പേരിലുള്ള സിം മകനാണ് ഉപയോഗിച്ചിരുന്നത്.

Back to top button
error: Content is protected !!
Close