നിരന്തര കുറ്റാവാളികളായ രണ്ട് പേരെ കാപ്പ ചുമത്തി നാട് കടത്തി

കോതമംഗലം: റൂറല്‍ ജില്ലയില്‍ നിരന്തര കുറ്റാവാളികളായ രണ്ട് പേരെ കാപ്പ ചുമത്തി നാട് കടത്തി. കോതമംഗലം കീരംപാറ തട്ടേക്കാട് കൂരുകുളം ചെമ്പോട്ടുകുടി മനോജ് കുര്യാക്കോസ് (32), ഞാറയ്ക്കല്‍ പുതുവൈപ്പ് ചെമ്മായത്ത് സച്ചു (26) എന്നിവരെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. ഇരുവരും കൊലപാതകശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്.

 

Back to top button
error: Content is protected !!