മുളന്തുരുത്തിയിലുണ്ടായ വാഹന അപകടത്തിൽ രണ്ട് പേർ മരിച്ചു.

 

 

മൂവാറ്റുപുഴ :മുളന്തുരുത്തി പള്ളിത്താഴത്തുണ്ടായ വാഹന അപകടത്തിൽ രണ്ട് പേർ മരിച്ചു. പോസ്റ്റോഫീസിന് സമീപം ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത് .ബൈക്ക് ഓടിച്ചിരുന്ന മുളന്തുരുത്തി ചെറുമഞ്ചിറയിൽ സിറിൽ ജോർജ് (26) കാൽനടയാത്രികനായ പിറവം മുറംതൂക്കിൽ വീട്ടിൽ സന്തോഷ് ബേബി (55) എന്നിവരാണ് മരിച്ചത്.

സന്തോഷ് റോഡ് മുറിച്ചുകടക്കുന്നിതിനിടയിൽ സിറിൽ ഓടിച്ചിരുന്ന ബൈക്ക് വന്നിടിക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ ചേർന്ന് ഇരുവരെയും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും സിറിൽ വഴിമധ്യേ മരിച്ചു, സന്തോഷ് ആശുപത്രിയിൽ എത്തിയ ശേഷവും.

Back to top button
error: Content is protected !!