യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

പെരുമ്പാവൂര്‍: യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ചേലാമറ്റം ഒക്കല്‍ വല്ലം സ്രാമ്പിക്കല്‍ ഹാദില്‍ഷ (ആദില്‍ഷ – 28), മാറമ്പിള്ളി പള്ളിപ്രം മുണ്ടയ്ക്കല്‍ റസല്‍ (28) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് (മമ്മു) പരിക്ക് പറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ പോലീസ് നിരീക്ഷണത്തിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വെങ്ങോല ആശാരിമോളം നാസ്‌വേ പാലത്തിന് സമീപമാണ് പ്രതികള്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഒളിവില്‍ പോയ ഹാദില്‍ഷ, റസല്‍ എന്നിവരെ പെരുമ്പാവൂര്‍ എ എസ്പിയുടെ പ്രത്യേക പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. സംഭവത്തിനുശേഷം ഉത്തരേന്ത്യയിലേക്ക് കടക്കാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്. ഇവരെ പിടികൂടിയ സമയം റസലിന്റെ കൈവശത്തുനിന്ന് മൂന്നു ഗ്രാം എംഡിഎംഎ യും അന്വേഷണം സംഘം കണ്ടെടുത്തു. മയക്കുമരുന്ന് കൈവശം വെച്ചതിനും റസലിനെതിരെ കേസെടുത്തിട്ടുണ്ട്. ഹാദില്‍ഷായ്ക്ക് പെരുമ്പാവൂര്‍ പാലാരിവട്ടം സ്റ്റേഷനുകളിലായി വധശ്രമം, മയക്കുമരുന്ന്, അടിപിടി, കവര്‍ച്ച തുടങ്ങി പതിനാല് കേസുകള്‍ ഉണ്ട്. ഇയാളെ രണ്ടുപ്രാവശ്യം കാപ്പ പ്രകാരം നാടുകടത്തിട്ടുള്ളതാണ്. റസലിന് എറണാകുളം സെന്‍ട്രല്‍, തൃക്കാക്കര, എറണാകുളം നോര്‍ത്ത്, ഇന്‍ഫോപാര്‍ക്ക്, പെരുമ്പാവൂര്‍ തുടങ്ങിയ സ്റ്റേഷനുകളിലായി ആറ് മയക്കുമരുന്ന് കേസുകള്‍ ഉണ്ട്. എഎസ്പി മോഹിത് രാവത്ത്, ഇന്‍സ്‌പെക്ടര്‍ ഹണി കെ ദാസ്, എസ്‌ഐമാരായ പി.എം.റാസിക്ക്, റെജി മോന്‍, എഎസ്‌ഐമാരായ പി.എ അബ്ദുല്‍ മനാഫ്, എ.കെ സലിം ബാലാമണി, എസ്‌സിപിഒമാരായ സി.കെ.മീരാന്‍, കെ.എ അഫ്‌സല്‍, മുഹമ്മദ് ഷാന്‍, സിപിഒ ബെന്നി ഐസക് എന്നിവരാണ് ഉണ്ടായിരുന്നത് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

Back to top button
error: Content is protected !!