എം.എ കോളേജില്‍ ദ്വിദിന അന്തര്‍ ദേശീയ സമ്മേളനത്തിന് തിരിതെളിഞ്ഞു

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജില്‍ രസതന്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഐസിഎഎന്‍ -2024 ദ്വിദിന അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായി. നാനോസയന്‍സ്, നാനോടെക്‌നോളജി മേഖലയിലെ പുതിയ മുന്നേറ്റങ്ങളും സാധ്യതകളും മനസ്സിലാക്കാനും അടുത്തറിയാനുമാണ് സെമിനാര്‍ ലക്ഷ്യമിടുന്നത്. ഫ്രാന്‍സിലെ ലിയോണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ.റൊഡോള്‍ഫ് അന്റോയിന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.എം.എ കോളേജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വറുഗീസ് അധ്യക്ത വഹിച്ചു. ചടങ്ങില്‍ തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജിയിലെ പ്രൊഫസറും, രജിസ്ട്രാറുമായ ഡോ.കുരുവിള ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്‍, രസതന്ത്ര വിഭാഗം മേധാവി ഡോ. അന്നു അന്ന വര്‍ഗീസ്, കോര്‍ഡിനേറ്റര്‍ മീഗിള്‍. എസ്. മാത്യു എന്നിവര്‍ സംസാരിച്ചു. ആദ്യദിനത്തില്‍ ഫ്രാന്‍സിലെ ലിയോണ്‍ സര്‍വകലാശാലയിലെ റിസേര്‍ച്ച് പ്രൊഫസറും സി.എന്‍ ആര്‍ എസ് ഗവേഷണ ഡയറക്ടറുമായ പ്രൊഫ റൊഡോള്‍ഫ് അന്റോയിന്‍, തിരുവനന്തപുരം ഐ.ഐ. എസ്. ടി പ്രൊഫസറും രജിസ്ട്രാറുമായ ഡോ . കുരുവിള ജോസഫ് എന്നിവര്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.കോട്ടയം മഹാത്മാഗാന്ധി യൂണിവേഴസിറ്റി അസോസിയേറ്റ് പ്രൊഫസര്‍ ശ്രീകല എം.എസ്, കൊച്ചി അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്റ് മോളിക്കുലാര്‍ മെഡിസിന്‍ പ്രൊഫസര്‍ ദീപ്തി മേനോന്‍ എന്നിവര്‍ നാനോസയന്‍സ് മേഖലയിലെ സാങ്കേതിക വിദ്യങ്ങളെക്കുറിച്ചും,അവയുടെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാര്‍ത്ഥികളോട് സംവദിച്ചു. അന്തര്‍ദേശീയ സമ്മേളനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനും വിശിഷ്ടാതിഥികളുമായി നേരിട്ട് ഇടപെടാനും അവസരമൊരുക്കി. സമാപന ദിനമായ ഇന്ന് പ്രൊഫ. അയ്യപ്പന്‍പിള്ള അജയ്‌ഘോഷ്, പ്രൊഫ പ്രമോദ് ഗോപിനാഥ്, ഡോ. റെജി വര്‍ഗീസ് എന്നിവര്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

Back to top button
error: Content is protected !!