എം.എ കോളേജില്‍ ദ്വിദിന അന്തര്‍ദേശീയ സമ്മേളനം ബുധനാഴ്ച മുതല്‍

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജിലെ കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന അന്തര്‍ദേശീയ സമ്മേളനം ബുധനാഴ്ച്ച ആരംഭിക്കും.അഡ്വാന്‍സ്ഡ് നാനോ സയന്‍സ് ആന്റ് നാനോ ടെക്‌നോളജി എന്ന വിഷയത്തില്‍ നടത്തുന്ന അന്താരാഷ്ട്ര സമ്മേളനം ഫ്രാന്‍സിലെ ലിയോണ്‍ സര്‍വ്വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈറ്റ് ആന്റ് മാറ്ററിലെ റിസര്‍ച്ച് ഡയറക്ടര്‍ പ്രൊഫ. ഡോ.റുഡോള്‍ഫ് ആന്റ്റോയിന്‍ ഉദ്ഘാടനം ചെയ്യും. എം.എ കോളേജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വറുഗീസ് അധ്യക്ഷത വഹിക്കും.തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്റ് ടെക്‌നോളജി പ്രൊഫസര്‍ ഡോ. കുരുവിള ജോസഫ് മുഖ്യപ്രഭാഷണം നടത്തും.കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്‍ ചടങ്ങിന് ആശംസ അര്‍പ്പിച്ച് പ്രസംഗിക്കും.പ്രൊഫ. ശ്രീകല എം.എസ്, പ്രൊഫ. ദീപ്തി മേനോന്‍, പ്രൊഫ. അയ്യപ്പന്‍ പിള്ള, അജയ് ഘോഷ്, ഡോ. റെജി വര്‍ഗീസ്,പ്രൊഫ. പ്രമോദ് ഗോപിനാഥ് എന്നിവര്‍ സമ്മേളനത്തില്‍ ക്ലാസുകള്‍ നയിക്കും. കേരളത്തിനകത്തും, പുറത്തുനിന്നുമുള്ള വിവിധ സര്‍വ്വകലാശാലകളിലെയും, റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുളിലെയും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികളും,അധ്യാപകരും പങ്കെടുക്കുകയും, അവരുടെ ഗവേഷണപ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400630354

 

Back to top button
error: Content is protected !!