ട്വന്റി 20 സ്ഥാനാർഥി സി. എൻ. പ്രകാശന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമായി ..

 

മൂവാറ്റുപുഴ: ട്വൻ്റി ട്വൻ്റി സ്ഥാനാർത്ഥി C.N പ്രകാശൻ്റെ തെരഞ്ഞെടുപ്പു പ്രചരണ പരിപാടികൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ മണ്ഡലത്തിലെ പ്രധാന വ്യക്തികളേയും പ്രധാന സാംസ്കാരിക സാമൂഹ്യ സംഘടനാ പ്രവർത്തകരേയും നേതാക്കളേയും സന്ദർശിച്ചു.ആരക്കുഴ പഞ്ചായത്തിലെ പണ്ടപ്പിള്ളിയിൽ കടകൾ സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു. ആരക്കുഴ ഉന്നതി സന്നദ്ധ സംഘടനയുടെ ഭാരവാഹികളായ ഉന്നതി പ്രസിഡൻ്റ് A P. ജോർജ്ജ്, ഭാരവാഹികളായ ജോസ് പുൽമാരിയിൽ, ആൽബിൻ മാവറ, സാമൂഹ്യ പ്രവർത്തകൻ സാബു പകലോമറ്റം, എന്നിവരുടെ നേതൃത്വത്തിൽ വോട്ടർമാരെ കണ്ടു. തൊഴിലുറപ്പ് അമ്മമാരോടും സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിച്ചു.

മൂവാറ്റുപുഴ മണ്ഡലത്തിൻ്റെ വികസന സ്വപ്നങ്ങൾക്ക് നിറം പകരാൻ
പ്രമുഖ മാദ്ധ്യമ പ്രവർത്തകനും | അഭിഭാഷകനുമായ അഡ്വ.സി.എൻ.പ്രകാശ് ട്വൻ്റി ട്വൻറിയുടെ സ്ഥാനാർത്ഥിയായിട്ടാണ് മത്സരിക്കുന്നത്.

ലോക പഴവർഗ വിപണിയിൽ മൂവാറ്റുപുഴയുടെ നാമം പതിപ്പിച്ച പൈനാപ്പിൾ ആണ് പ്രകാശിൻ്റെ ചിഹ്നം.

ട്വൻ്റി-20 നടത്തിയ അഭിപ്രായ സർവ്വേയിലൂടെയാണ് പ്രകാശ് സ്ഥാനാർത്ഥിയായി എത്തിയത്.
കോളേജ് യൂണിയൻ ഭാരവാഹിത്വത്തിൽ മാഗസിൻ എഡിറ്ററായും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറുമായി മികവു തെളിയിച്ച ശേഷം
മൂവാറ്റുപുഴ ദേശാഭിമാനി ലേഖനായി മാധ്യമപ്രവർത്തനം തുടങ്ങിയ പ്രകാശ് വളർച്ചയുടെ പടവുകൾ ചവിട്ടികയറി മാധ്യമ പ്രവർത്തകരിലെ മുൻനിര ക്കാരിലൊരാളായി.
സ്റ്റാഫ് റിപ്പോർട്ടർ ജീവൻ ടി.വി, റീജിയണൽ ചീഫ് അമൃത ടി.വി, റീജിയണൽ ബ്യൂറോ ചീഫ് കൈരളി ടി.വി, സീനിയർ ന്യൂസ് എഡിറ്റർ & ന്യൂസ് നൈറ്റ് ആങ്കർ ഇൻഡ്യാ വിഷൻ എന്നീ വിഷ്വൽ മീഡിയകളിൽ പ്രവർത്തിച്ചു. റീജിയണൽ ന്യൂസ് എഡിറ്ററായി ന്യൂസ് – 18 നിൽ പ്രവർത്തിക്കുമ്പോഴാണ് ട്വൻ്റി-20 പ്രകാശനെ കണ്ടെത്തി സ്ഥാനാർത്ഥിയാക്കുന്നത്.

ഐരാപുരം ശ്രീ ശങ്കര കോളേജിൽ നിന്നും ഹിസ്റ്ററിയിൽ ബിരുദം നേടിയശേഷം മാധ്യമ പ്രവർത്തനത്തിനിടയിൽ പഠനം തുടർന്നാണ് നിരവധി ഉന്നത ബിരുദങ്ങൾ കൈപ്പിടിയിലൊതുക്കിയത്. നിയമബിരുദം, സൈബർ ലോയിൽ ഡിപ്ളോമ , എം.എസ്.ഡബ്ളിയു, ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം എന്നിവ പ്രകാശിൻ്റെ പേരിനൊപ്പം ചേർക്കപ്പെട്ടു.
മൂവാറ്റുപുഴ തൃക്കളത്തൂർ സ്വദേശിയായ പ്രകാശ് വളരെ സാധാരണ കുടുംബത്തിൽ നിന്നുമാണ് വളർന്ന് വന്നത് .ചാലിൽ നാരായണൻ സാവിത്രി നാരായണൻ ദമ്പതികളുടെ മൂന്ന് ആൺ മക്കളിൽ ഇളയ യാളാണ് പ്രകാശ് .കടാതി ഗവൺമെൻ്റ് സ്കൂൾ ടീച്ചർ രാജി പി ശ്രീധറാണ് ഭാര്യ .എട്ടാം ക്ലാസുകാരനായ ഗൗതം പ്രകാശ്,അഞ്ചാം ക്ലാസിൽ പഠിക്കുന്ന പാർവ്വണ പ്രകാശ് എന്നിവരാണ് മക്കൾ .മൂവാറ്റുപുഴ എസ് എൻ ഡി പി യിൽ എംഡി കോളേജ് നടത്തിയിരുന്ന പരേതയായ ശ്രീദേവി ടീച്ചറിൻ്റെയും പരേതനായ ശ്രീധരൻ സാറിൻ്റെയും ഏക മകളാണ് ഭാര്യ രാജി പി ശ്രീധർ

Back to top button
error: Content is protected !!