ട്വൻറി-20 സ്ഥാനാർത്ഥി അഡ്വ.സി എൻ . പ്രകാശ് പായിപ്ര പഞ്ചായത്തിൽ പര്യടനം നടത്തി

 

മൂവാറ്റുപുഴ: ട്വൻറി-20 സ്ഥാനാർത്ഥി അഡ്വ.സി എൻ . പ്രകാശ് പായിപ്ര പഞ്ചായത്തിൽ പര്യടനം നടത്തി. പേഴയ്ക്കാപ്പിളളി, വാഴപ്പിള്ളി ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങളിലും ഓട്ടോ സ്റ്റാൻഡുകളിലും വോട്ടഭ്യർഥന നടത്തി. വിവിധ സ്ഥാപനങ്ങളിലും വ്യക്തികളെയും സന്ദർശിച്ചു.
പാലക്കുഴ പഞ്ചായത്തിലെ കുടുംബ സംഗമത്തിൽ പങ്കെടുത്തു.
രാഷ്ട്രീയകക്ഷികളോട് പ്രതിഷേധമുള്ള നിരവധി ആളുകൾ പിന്തുണയുമായി എത്തുന്നുണ്ടെന്നും ആവേശകരമായ പിന്തുണയാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നതെന്നും സ്ഥാനാർത്ഥി സി എൻ പ്രകാശ് പറഞ്ഞു.
നാളെ മൂവാറ്റുപുഴ ടൗണിൽ പര്യടനം നടത്തും. കൂടാതെ കുടുംബ സംഗമങ്ങളിലും പങ്കെടുക്കും.

Back to top button
error: Content is protected !!