ട്വൻ്റി ട്വന്റിയുടെ ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിന്റെ നേതൃത്വത്തിൽ നാളെ റോഡ് ഷോ മൂവാറ്റുപുഴയിൽ

 

മൂവാറ്റുപുഴ : ട്വൻ്റി ട്വന്റിയുടെ ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിന്റെ നേതൃത്വത്തിൽ നാളെ റോഡ് ഷോ മൂവാറ്റുപുഴയിൽ.തൃക്കളത്തൂരിൽ നിന്നും 4.30 ന് ആരംഭിക്കുന്ന റോഡ് ഷോ മൂവാറ്റുപുഴ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് ജംഷനിൽ എത്തിച്ചേരും. തുടർന്ന് നെഹ്‌റു പാർക്കിലും തൃക്കളത്തൂരും സാബു എം ജേക്കബ് പ്രസംഗിക്കും. തുറന്ന ജീപ്പിൽ സ്ഥാനാർത്ഥി അഡ്വ.സി.എൻ.പ്രകാശും അനുഗമിക്കും. തൃക്കളത്തൂരിൽ നിന്ന് ആരംഭിക്കുന്ന ബൈക് റാലി പെരുമറ്റം മില്ലുംപടി, പെരുമറ്റം ജംഗ്ഷൻ, കക്കടാശ്ശേരി, കാരക്കുന്നം ഇടത്തേയ്ക്കുള്ള വഴിയേ തച്ചോടത്തുംപടി ദേവർകുന്ന്, ഹെൽത്ത് ജംഗ്ഷൻ, ജോൺ പടി, മുളവൂർ പി ഓ ജംഗ്ഷൻ, വത്തിക്കാൻ സിറ്റി, കിഴക്കേക്കടവ്, ആട്ടായം, നിരപ്പ്, പൂത്താംകുന്നേൽപ്പടി വലത്തോട്ട് പൂത്തനാൽതാഴം, വെസ്റ്റ് മുളവൂർ പള്ളിപ്പടി (ഓർക്കുഴി) ഓലിക്കത്താഴം, പള്ളിച്ചാൻകുടി പടി, പൊന്നാരിക്ക പള്ളി, ഒഴു പാറ, മാടവന ചാലിപ്പടിയിൽ എന്നിവടങ്ങളിലൂടെ ചുറ്റും.

Back to top button
error: Content is protected !!