ട്വൻ്റി ട്വൻ്റി പ്രസിഡൻ്റ് സാബു എം ജേക്കബ് നാളെ വാഴക്കുളത്ത്

 

മൂവാറ്റുപുഴ : മൂവാറ്റുപുഴയിലെ ട്വന്റി ട്വന്റി പ്രവർത്തകർക്ക് വീര്യം പകരാനായി പാർട്ടി പ്രസിഡന്റ് സാബു എം ജേക്കബ് നാളെ മണ്ഡലത്തിൽ പര്യടനത്തിനെത്തുന്നു. നിയോജക മണ്ഡലത്തിലെ ട്വന്റി ട്വന്റി സ്ഥാനാർത്ഥി അഡ്വ സി എൻ  പ്രകാശിന്റെ പ്രചരണാർത്ഥമാണ് ട്വന്റി ട്വന്റിയുടെ ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് നാളെ മണ്ഡലത്തിൽ എത്തുന്നത് .വൈകിട്ട് 6 മണിക്ക് വാഴക്കുളം മന്നാ പൈനാപ്പിൾസിന് സമീപം നടക്കുന്ന പൊതുയോഗത്തിൽ
സാബു എം ജേക്കബ് സംസാരിക്കും. നാളെ രാവിലെ അവോലി പഞ്ചായത്തിലും ഉച്ച കഴിഞ്ഞ് മഞ്ഞളളുരും വാഴക്കുളത്തും സ്ഥാനാർത്ഥി സി എൻ പ്രകാശ് പര്യടനം നടത്തും. വൈകിട്ട് 6ന് വാഴക്കുളത്ത് പാർട്ടി പ്രസിഡന്റ് സാബു എം ജേക്കബ് പങ്കെടുക്കുന്ന പൊതു യോഗത്തിലും പ്രകാശ് പങ്കെടുക്കും.

Back to top button
error: Content is protected !!