പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു

 

 

തൊടുപുഴ : പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു. മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് മേള ഉദ്ഘാടനം ചെയ്തു. കോവിഡ് മൂലം ജീവിതം വഴിമുട്ടിയ എക്‌സിബിഷൻ തൊഴിലാളികളെയും ചെറുകിട വ്യാപാരികളെയും വനിതാ സംരംഭകരേയും കാർഷിക നഴ്സറികളെയും സഹായിക്കുകയാണ് പുഷ്പ മേളയുടെ ലക്ഷ്യം.തൊടുപുഴ ഗാന്ധി സ്ക്വയറിന് സമീപത്തെ പഴയ ബസ്സ്റ്റാൻഡിൽ 12000 സ്ക്വയർ ഫീറ്റിലാണ് പുഷ്പ മേള ഒരുക്കിയിരിക്കുന്നത്.എൺപതോളം സ്റ്റാളുകളാണ് ഇവിടെ ഉണ്ടാവുക.മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 30 രൂപയുമാവും പ്രവേശന ഫീസ്. പത്തു വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.

വൈസ് ചെയർമാൻ ജെസി ജോണി, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, മുൻസിപ്പൽ കൗൺസിലർ ഷീൻ വർഗീസ്,ബിജെപി ജില്ലാ പ്രസിഡന്റ് കെ സജി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Back to top button
error: Content is protected !!