കോതമംഗലം നഗരസഭയിൽ ട്രിപ്പിള്‍ ലോക്ഡൗണ്‍..

കോതമംഗലം: നഗരസഭാ പരിധിയിൽ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.
പ്രതിവാര ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.73 ആയതിനാലാൽ കോതമംഗലം നഗരസഭ ഡി കാറ്റഗറിയിലായി.പതിനഞ്ച് ശതമാനത്തിലധികം റ്റി.പി.ആറുള്ള പ്രദേശങ്ങളെയാണ് ഡി കാറ്റഗറിയിലുള്‍പ്പെടുത്തുന്നത്.
അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രമെ മുനിസിപ്പാലിറ്റിക്കുള്ളില്‍ പ്രവര്‍ത്തിക്കാനാകു.
മറ്റുള്ളവയെല്ലാം അടച്ചിടണം.പലചരക്ക്,പഴം,പച്ചക്കറി,മത്സ്യം മാംസം എന്നിവ വില്‍ക്കുന്ന കടകളും കള്ള്ഷാപ്പുകളും രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുവരെ പ്രവര്‍ത്തിക്കും.ഹോട്ടലുകളില്‍ ഹോം ഡലിവറി മാത്രമേ അനുവദിക്കുകയുള്ളുവെന്നും ചെയര്‍മാന്‍ കെ.കെ.ടോമി അറിയിച്ചു.വ്യാപാരികളുള്‍പ്പടെ കൂടിയാലിചിച്ചശേഷമാണ് തീരുമാനം നടപ്പിലാക്കുന്നത്.
അത്യാവശ്യയാത്രകള്‍ മാത്രമെ പാടുള്ളു.ദീര്‍ഘദൂര ബസ്സുകളൊഴികെയുളള പൊതുഗതാഗതവും അനുവദിക്കില്ല. കടകളിലേയും മറ്റ് സ്ഥാപനങ്ങളിലേയും ഉടമകളും ജീവനക്കാരും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം കരുതണം.വീടുകളില്‍ നിന്ന് പുറത്തിറങ്ങി യാത്ര ചെയ്യുന്നവര്‍ക്കും ഇത് ബാധകമാണ്.ഇരുപത് ദിവസമാണ് ഒരു സര്‍ട്ടിഫിക്കറ്റിന്റെ സമയപരിധി.നരസഭാ പരിധിയിൽ കോവിഡ് പരിശോധന വര്ദധിപ്പിക്കുന്നതിൻ്റെ ഭാഗമായി ഇന്ന് ( 16/7) വിവിധ കേന്രങ്ങളില്‍ പരിശോധനാ ക്യാമ്പുൾ നടത്തുന്നതായും ചെയര്‍മാന്‍ അറിയിച്ചു.
കവളങ്ങാട്,കുമ്പുഴ,പിണ്ടിമന,നെല്ലിക്കുഴി,പല്ലാരിമംഗലം,പൈങ്ങോട്ടൂര്‍ എന്നീ പഞ്ചായത്തുകളും ഡി കാറ്റഗറിയിലാണ്.സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങളും ഇളവുകളും ഇവിടെ ബാധകമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Back to top button
error: Content is protected !!