തൃക്കളത്തൂര്‍ ഗവ. എല്‍പിജി സ്‌കൂളില്‍ കുരുന്നുകള്‍ക്ക് കൗതുകമുണര്‍ത്തി അലക്‌സ

മൂവാറ്റുപുഴ: കുരുന്നുകള്‍ക്ക് കൗതുകമായി അലക്‌സയെ പരിചയപ്പെടുത്തി തൃക്കളത്തൂര്‍ ഗവ. എല്‍പിജി സ്‌കൂളിലെ പ്രവേശനോത്സവം. ആദ്യ ദിനത്തിന്റെ ആശങ്ക ആഹ്ലാദമാക്കി മാറ്റാന്‍ അലക്‌സക്ക് സാധിച്ചു. സ്‌കൂള്‍തല പ്രവേശനോത്സവം പായിപ്ര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയ്ര്‍മാന്‍ എം.സി വിനയന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് സിന്ധു കെ.ജെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സുകന്യ അനീഷ്,പി ടി എ പ്രസിഡന്റ് ജയപ്രകാശ് ടി.എ എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി നവാഗതര്‍ക്ക് നോട്ട്ബുക്കുകളും ബാഗും വിതരണം ചെയ്തു.

 

Back to top button
error: Content is protected !!