പായിപ്രമൂവാറ്റുപുഴ

തൃക്കളത്തൂർ ഗവൺമെന്റ് എൽ.പി സ്കൂളിൻ്റെ  പ്രവേശന കവാടവും കിഡ്സ് പാർക്കും   ഉദ്ഘാടനം ചെയ്തു

മൂവാറ്റുപുഴ: തൃക്കളത്തൂർ ഗവൺമെന്റ് എൽ പി സ്കൂളിന്റ  പ്രവേശന കവാടത്തിന്റെയും കിഡ്സ് പാർക്കിന്റെയും  ഉദ്ഘാടനം ഡോ. മാത്യു കുഴൽനാടൻ എംഎൽഎ  നിർവഹിച്ചു. പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി അധ്യക്ഷത വഹിച്ചു. ഈ അധ്യായന വർഷം ഒന്നാം ക്ലാസിലേക്ക്  രണ്ട് ഡിവിഷനിലേക്കുള്ള കുട്ടികളെ ചേർത്തു കഴിഞ്ഞു. സർവീസിൽ നിന്നും വിരമിച്ച പ്രധാന അധ്യാപകൻ  പി.എ.സലീമിന്  പഞ്ചായത്ത് പ്രസിഡന്റ് നൽകിയ സ്നേഹോപഹാരം ഡോ. മാത്യു കുഴൽനാടൻ എംഎൽഎ നൽകി ആദരിച്ചു. തൃക്കളത്തൂർ  വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  എം സി വിനയൻ,  വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. ഇ.നാസർ, വൈസ് പ്രസിഡന്റ്  ഷോബി അനിൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ്  പായിപ്ര കൃഷ്ണൻ, മെമ്പർമാരായ  എൽജി റോയ്, ജയശ്രീ ശ്രീധരൻ, വിജി പ്രഭാകർ, പിടിഎ പ്രസിഡന്റ് പ്രജീഷ് രാജ്, വൈസ് പ്രസിഡന്റ് ബേസിൽ, സീനിയർ അസിസ്റ്റന്റ് ബീന കെ മാത്യു,  ഭാഗ്യലക്ഷ്മി ടി എസ് തുടങ്ങിയവർ സംസാരിച്ചു.സ്ലൈഡ്,   ഊഞ്ഞാൽ, മെർജ് റൗണ്ട്, ഫ്രൂട്ട് ബഞ്ച്, സീസോ തുടങ്ങിയ കളി ഉപകരണങ്ങൾ ഉൾപ്പെടുത്തിയും  ആകർഷകമായ ചിത്ര കലയോട് കൂടിയ പെയിന്റിങ്ങും കൂടാതെ ആരെയും ആകർഷിക്കുന്ന തരത്തിലുള്ള കമാനമാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. പായിപ്ര പഞ്ചായത്തിൽ നിന്നും അനുവദിച്ച അഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് പാർക്കും കമാനവും നിർമ്മിച്ചിരിക്കുന്നത്.

Back to top button
error: Content is protected !!