അധ്യാപക അവാർഡ് ജേതാവിന് ആദരം

കോലഞ്ചേരി: സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും വടക്കേ വാഴക്കുളം യു.പി സ്‌കൂള്‍ മുന്‍ ഹെഡ്മിസ്ട്രസുമായ മിനി മാത്യുവിനെ കേരള ഗവ. പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്‌റ്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സി.എ. സന്തോഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.വി. എല്‍ദൊ അദ്ധ്യക്ഷനായി, ജനറല്‍ സെക്രട്ടറി ടി.കെ. ഇസ്മയില്‍, വൈസ് പ്രസിഡന്റ് ബിജു തോമസ്, സെക്രട്ടറിമാരായ മുഹമ്മദ് സാലിം, സിബി. അഗസ്?റ്റിന്‍, ജില്ല പ്രസിഡന്റ് സുരേഷ് ടി. ഗോപാല്‍, സെക്രട്ടറി എം.കെ. മുഹമ്മദാലി എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!