മരംമുറി കേസിൽ ജുഡീഷ്യൽ അന്വേഷണമെന്നാവശ്യപ്പെട്ട്  യുഡിഎഫ് വാളകം മണ്ഡലത്തിൽ പ്രതിഷേധ നിൽപ് സമരം നടത്തി.

മൂവാറ്റുപുഴ : മരംമുറി കേസിൽ ജുഡീഷ്യൽ അന്വേഷണമെന്നാവശ്യപ്പെട്ട്

യുഡിഎഫ് വാളകം മണ്ഡലത്തിൽ പ്രതിഷേധ നിൽപ് സമരം നടത്തി.

അമ്പലംപടിയിൽ നടന്ന പ്രതിഷേധ സമരം മണ്ഡലം പ്രസിഡന്റ് കെ ഒ ജോർജ് അദ്ധ്യക്ഷത വഹിച്ചു.

കെ.പി.സി.സി സെക്രട്ടറി കെ.എം സലിം ഉദ്ഘാടനം ചെയ്തു.

 

വാളകം കവലയിൽ നടന്ന സമരത്തിന് ബ്ളോക്ക് എക്സിക്യൂട്ടീവ് മെമ്പർ ജിജോ പാപ്പാലിൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ളോക്ക് വൈസ് പ്രസിഡന്റ് കെ എം മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു.

 

മേക്കടമ്പ് പഞ്ചായത്ത് ജംഗ്ഷനിൽ നടന്ന സമരത്തിന് ബ്ളോക്ക് സെക്രട്ടറി വി വി ജോസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോളിമോൻ ചുണ്ടയിൽ ഉദ്ഘാടനം ചെയ്തു.

 

മണ്ഡലത്തിന്റെ വിവിധ സ്ഥലങ്ങളിൽ യു ഡി ഫ് നേതാക്കളായ സി എം പി സെക്രട്ടറി എം എസ് സുരേന്ദ്രൻ, കെ.വി.ജോയി, തോമസ് ഡിക്രൂസ്, സാബു പി വാഴയിൽ,

സന്തോഷ് പഞ്ചക്കാട്ട്, സോജൻ വർഗീസ്, രജിത സുധാകരൻ, ബിനോ കെ ചെറിയാൻ, ലിസ്സി എൽദോസ് ,ജെറിൻ ജേക്കബ്, എവിൻ എൽദോസ് , മനു ബ്ളായിൽ,ജോയി വി വി, തോമസ് റ്റി.വി,

ജോയി തെക്കേതൊട്ടിയിൽ, സുനീഷ് കൂറ്റപ്പാൽ എന്നിവർ പ്രസംഗിച്ചു.

 

 

ഫോട്ടോ:

അമ്പലംപടിയിൽ കെ പി സി സി സെക്രട്ടറി കെ എം സലിം ഉദ്ഘാടനം ചെയ്തു

Leave a Reply

Back to top button
error: Content is protected !!